ചിത്രം, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും.

കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2ന്റെ ട്രെയിലർ റിലീസായി. അധ:സ്ഥിതർക്ക് വേണ്ടി പോരാടുന്ന നേതാവായി വിജയ് സേതുപതി തിളങ്ങുന്ന ചിത്രത്തിൽ സൂര്യയും ​ഗംഭീര പ്രകടവുമായി ഒപ്പമുണ്ടാകുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. കൂടാതെ മഞ്ജു വാര്യരുടെ ശക്തയായ സ്ത്രീ കഥാപാത്രമാകുമിതെന്നും സൂചനയുണ്ട്. 

ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്‌. ചിത്രം, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Viduthalai Part 2 - Official Trailer | Vetri Maaran | Vijay Sethupathi | Ilayaraaja | Soori

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്. വിടുതലൈ 2വിന്റെ ഡി ഓ പി: ആർ.വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണ് വിടുതലൈ 2. 

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി സൂര്യ മേനോൻ; ശ്രദ്ധനേടി ബ്രൈഡൽ ഫോട്ടോഷൂട്ട്‌

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം