Asianet News MalayalamAsianet News Malayalam

Master Movie : നേർക്കുനേർ പൊരുതി വിജയിയും സേതുപതിയും; പിന്നാലെ പൊട്ടിച്ചിരി, ‘മാസ്റ്റർ' വീഡിയോ

മാസ്റ്ററിലെ 'വാത്തി കമിംഗ്' എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീത സംവിധാനം. 

Vijay sethupathi share master movie making video
Author
Chennai, First Published Jan 13, 2022, 1:06 PM IST

മിഴ്‌നാട്ടിലെ പോലെ കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് വിജയ്(Vijay). നടന്റെ ഓരോ ചിത്രങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രം കേരളത്തിലും വൻ തരം​ഗമായിരുന്നു സൃഷ്ടിച്ചത്. വിജയിയും വിജയ് സേതുപതിയും(Vijay Sethupathi) ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. 

സിനിമയിലെ ക്ലൈമാക്സ് ഫൈറ്റിൽ നിന്നുള്ള വീഡിയോയാണ് സേതുപതി പങ്കുവച്ചിരിക്കുന്നത്. വിജയ് വളരെ കൂളായി ലൊക്കേഷനിൽ നിൽക്കുന്നത് വീഡിയോയിൽ കാണാനാകും. നിരവധി പേരാണ് വീഡിയോ ഇതിടൊക്കം ഷെർ ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. 

മാസ്റ്ററിലെ 'വാത്തി കമിംഗ്' എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീത സംവിധാനം. ഗാന ബാലചന്ദര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios