റിലീസിനുമുന്നേ റെക്കോര്‍ഡ്, ലിയോ ഇന്ത്യൻ സിനിമകളുടെ ആ നേട്ടം മറികടക്കുമോ?
തമിഴകത്തെ റെക്കോര്‍ഡ് ലിയോ മറികടന്നിരിക്കുകയാണ്.

ലിയോയുടെ ആവേശമാണ് എങ്ങും. ലോകേഷ് കനകരാജിനൊപ്പം വിജയ്‍ വീണ്ടുമെത്തുന്ന ചിത്രമായതിനാല്‍ വമ്പൻ പ്രതീക്ഷകളാണ് ലിയോയില്‍ എല്ലാവര്‍ക്കും. യുകെയില്‍ വിജയ്‍യുടെ ലിയോയുടെ ബുക്കിംഗ് തുടങ്ങിയത് ചര്‍ച്ചയായിരുന്നു. വൻ സ്വീകരണമാണ് യുകെയില്‍ വിജയ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. ആറാഴ്‍ച മുമ്പേ യുകെയില്‍ ബുക്കിംഗ് തുടങ്ങിയത് റെക്കോര്‍ഡായിരുന്നു. യുകെയില്‍ വിജയ്‍യുടെ ലിയോയുടെ 28000ത്തിലധികം ടിക്കറ്റുകള്‍ വിറ്റുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. തമിഴകത്തെ മാത്രം റെക്കോര്‍ഡല്ല ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡ് ഭേദിക്കാനാണ് ശ്രമിക്കുന്നതെന്നും നമ്മള്‍ അത് ചെയ്യില്ലേയെന്നുമാണ് ലിയോയുടെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് ചോദിക്കുന്നത്.
യുകെയില്‍ ലിയോ കട്ടുകളില്ലാതെയും കാണാം. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണാണെന്നതിനാലാണ് ചിത്രം കട്ടുകളില്ലാതെ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചതെന്ന് അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് വ്യക്തമാക്കിയിരുന്നു. മുഴുവനായി ലിയോ ആസ്വദിക്കാൻ അവസരമുണ്ടാകണം. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം '12എ' പതിപ്പിലേക്ക് മാറും. റോ ഫോം എന്ന് പറയുമ്പോള്‍ ചിത്രത്തില്‍ ബ്ലര്‍ ചെയ്യുകയോ സെൻസര്‍ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് അഹിംസ എന്റര്‍ടെയ്‍ൻമെന്റ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതും യുകെയിലെ സ്വീകാര്യതയ്‍ക്ക് കാരണമായിട്ടുണ്ടാകും. കളക്ഷനിലും റെക്കോര്‍ഡ് നേട്ടം വിജയ് ചിത്രം ലിയോ നേടുമെന്നാണ് പ്രതീക്ഷ.
ലിയോയ്ക്ക് കേരളത്തില്‍ മാരത്തോണ്‍ ഫാൻസ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വിജയ് ഫാൻസായ പ്രിയമുടന്‍ നന്‍പന്‍സാണ് ഷോയുടെ സംഘാടകര്‍. ലിയോയ്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ ഫാൻസ് ഷോ ഉണ്ടാകുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ ഷോ തുടങ്ങി 7, 11, 2, 6, 9.30, 11.59, 20 ന് പുലര്‍ച്ചെ നാല് എന്നിങ്ങനെയാണ് പ്രദര്‍ശിപ്പിക്കുക.
Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക