Asianet News MalayalamAsianet News Malayalam

ലിയോ തീയറ്റര്‍ വിടുന്നു, അജയ്യമായി രജനിയുടെ ജയിലറിന്‍റെ റെക്കോഡ്: പക്ഷെ വിജയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.!

ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലിയോ റിലീസ് ചെയ്ത് 24മത്തെ ദിവസം അതായത് നാലാം ശനിയാഴ്ച ചിത്രം നേടിയത് 92 ലക്ഷം രൂപയാണ്. 

Vijay starrer nears the end of its theatrical run Rajinikanths Jailer record may still be out of reach vvk
Author
First Published Nov 13, 2023, 10:05 AM IST

ചെന്നൈ:  അമ്പരപ്പിക്കുന്ന വിജയമാണ് ലിയോ സ്വന്തമാക്കിയത്. റിലീസിനേ ആ ആവേശം പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്നാല്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ ജയിലറെ മറികടക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാതെ ലിയോ തീയറ്റര്‍ വിട്ടേക്കും എന്നാണ് സൂചന.

റിലീസ് ചെയ്ത് 24ാം ദിവസം വരെയുള്ള കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലിയോ റിലീസ് ചെയ്ത് 24മത്തെ ദിവസം അതായത് നാലാം ശനിയാഴ്ച ചിത്രം നേടിയത് 92 ലക്ഷം രൂപയാണ്. അതായത് 23ാം ദിവസം വച്ച് നോക്കിയാല്‍ കളക്ഷനില്‍ 91 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കോടി താണ്ടിയില്ല. 

ജിഗര്‍തണ്ഡ ഡബിള്‍ എക്സ്, ജപ്പാന്‍ ചിത്രങ്ങള്‍ തീയറ്ററില്‍ എത്തിയതോടെ ലിയോ കളക്ഷന്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 24 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ എടുത്താല്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം ഇതുവരെ  336.65 കോടി നേടിയിട്ടുണ്ട്. ആഗോള കളക്ഷന്‍ 598.99 കോടിയാണ്. 

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 16ന് ചിത്രം ഒടിടി റിലീസാകും. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നത്.  അതിനാല്‍ തന്നെ ചിത്രം ചൊവ്വാഴ്ചയ്ക്കുള്ളില്‍ തീയറ്റര്‍ വിടാനുള്ള സാധ്യത കാണുന്നുണ്ട്. അതിനാല്‍ കൂടിപ്പോയാല്‍ 4 ദിനം ചിത്രം തീയറ്ററില്‍ കളിക്കും. അതിനിടയില്‍ ജയിലറിന്‍റെ ആഭ്യന്തര കളക്ഷന്‍ മറികടക്കാന്‍ ചിത്രത്തിന് ആകില്ലെന്നാണ് വിലയിരുത്തല്‍. 

40 ദിവസം ഓടിയ ജയിലര്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും  348 കോടിയാണ് നേടിയത്. ആഗോള കളക്ഷന്‍  604 കോടിയാണ്. അതേ സമയം കൂടിപ്പോയാല്‍ 28 ദിവസത്തില്‍ ജയിലര്‍ ഇത്രയും നേടിയത് വലിയ നേട്ടമാണ് എന്നാണ് വിജയ് ആരാധകര്‍ ആശ്വസിക്കുന്നത്. 2.0, ജയിലര്‍ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം എന്ന നേട്ടമാണ് ലിയോയെ കാത്തിരിക്കുന്നത്. 

പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. 

ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!

ബാന്ദ്രയ്‍ക്ക് സംഭവിക്കുന്നത് എന്ത്?, രണ്ടാം ദിവസം ബോക്സോഫീസില്‍ നേടിയത്
 

Follow Us:
Download App:
  • android
  • ios