ബീസ്റ്റാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം(Atlee-Shah Rukh Khan film) ചെയ്യുന്ന ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലയൺ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിൽ അതിഥിതാരമായി വിജയ് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡിൽ എത്താനും സാധ്യതയേറെയാണ്.
കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.
അതേസമയം, ബീസ്റ്റാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
മോഹൻലാലും അജിത്തും ഒന്നിക്കുമോ ? 'എകെ 61' ആരംഭിച്ചു
എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത്(Ajith) ആരാധകർ. 'വലിമൈ'യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ 'എ കെ 61'എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ അജിത്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് എത്തുന്നത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്റെ പൂജ. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലാണ് ആരംഭിച്ചതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ 'എകെ 61'ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.
