തമിഴ്‍നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. തമിഴകത്തെ മിക്ക താരങ്ങളും വോട്ട് ചെയ്യാനെത്തിയിരുന്നു. ഇതില്‍ വിജയ്‍ വോട്ട്  ചെയ്യാനെത്തിയത് ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ്. താരത്തിന്റെ ജാഢയില്ലാതെ സാധാരണക്കാരനെപ്പോലെ ക്യൂ നിന്ന് വോട്ട് ചെയ്യാൻ വിജയ് തയ്യാറായതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സെലിബ്രിറ്റി ആയതിനാല്‍ ക്യൂ നില്‍ക്കാതെ വിജയ്‍യ്ക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നിട്ടും ക്യൂ തെറ്റിക്കാതെ നില്‍ക്കാൻ വിജയ് തയ്യാറാകുകായിരുന്നു. ഒപ്പമുണ്ടായിരുന്നവരോട് കുശലം പറയാനും വിജയ് മറന്നില്ല. അടുത്തെത്തിയ ആരാധകരോടും വിജയ് സംസാരിച്ചു. അമ്പത്തൂരിലാണ് വിജയ് വോട്ട് ചെയ്‍തത്. എന്തായാലും വിജയ് വോട്ട് ചെയ്യാൻ നില്‍ക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.