തമിഴ് നടനും രാഷ്‍ട്രീയ നേതാവുമായ വിജയകാന്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. വിജയകാന്തിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്‍ച നടത്തിയ പരിശോധനയിലാണ് വിജയകാന്തിന്റെ ഭാര്യ വി പ്രേമലതയ്‍ക്ക് കൊവിഡ് പൊസിറ്റീവായത്. വിജയകാന്തും ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിജയകാന്തിന്റെ ആരോഗ്യനില തൃപ്‍തികരമാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലവിധ അസുഖങ്ങള്‍കൊണ്ട് കുറച്ചുനാളായി വലയുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ആശങ്കയായിരുന്നു. കരള്‍ സംബന്ധമായ രോഗം വിജയകാന്തിനുണ്ട്. ഡിഎംഡികെ ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മകൻ ഷണ്‍മുഖ പാണ്ഡ്യന്റെ ചിത്രത്തിലാണ്. 2015ല്‍ സാഗപതം എന്ന ചിത്രത്തില്‍ അതിഥി വേഷമായിരുന്നു അത്. സിനിമയില്‍ സജീവമല്ല ഇപോള്‍. വിജയകാന്ത് അവസാനമായി നായകനായ വിരുദഗിരി പ്രദര്‍ശനത്തിന് എത്തിയത് 2010ലാണ്