വിജയ് നായകനായി എത്തുന്ന പുതിയ സിനിമയാണ് ബിഗില്‍. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്. 30,020,700 പേരാണ് ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടിരിക്കുന്നത്.

 സര്‍ക്കാര്‍ എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്.  ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ഒരു ഫുട്ബോള്‍ പരിശീലകനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയൻതാരയാണ് നായിക.