Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കുന്ന കുതിപ്പ്, ആ വമ്പൻ കളക്ഷൻ റെക്കോര്‍ഡിലേക്ക് ലിയോ

വിജയ്‍യുടെ ലിയോയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നു.
 

Vijays Leo box office collection report out high chance to cross 100 crore in Tamil Nadu today hrk
Author
First Published Oct 22, 2023, 1:06 PM IST

വിജയ്‍യുടെ ലിയോയുടെ കുതിപ്പ് തുടരുകയാണ്. ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. ലോകേഷ് കനകരാജും വിജയ്‍‍യും ഒന്നിച്ച ചിത്രം റിലീസിനു മുന്നേയുള്ള സൂചനകള്‍ ശരിവയ്‍ക്കും വിധമാണ് മുന്നേറുന്നത്. വേഗത്തില്‍ തമിഴ്‍നാടില്‍ 100 കോടി കളക്ഷൻ നേടി എന്ന റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ ഇന്ന് സ്വന്തമാക്കും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

റിലീസിന് ആഗോളതലത്തില്‍ ലിയോ 148.5 കോടി രൂപ നേടിയിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തി റെക്കോര്‍ഡിട്ടു ലിയോ. ലിയോയുടെ കുതിപ്പ് കുറേ നാളുണ്ടാകുമെന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ലിയോ 100.80 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.

പാര്‍ഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവര്‍ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Read More: ഇതാ നായകൻ വീണ്ടും വരവായി, ചിത്രം 4കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios