Asianet News MalayalamAsianet News Malayalam

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രവും

വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Vijeesh Mani film oscar
Author
Kochi, First Published Feb 27, 2021, 1:04 PM IST

വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്.  ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐം എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറില്‍ മത്സരിക്കുന്നത്. താരങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എ കെ ബാലൻ സംവിധായകൻ വിജീഷ് മണിയെ അഭിനന്ദിച്ചു.

തേൻ ശേഖരണം ഉപജീവന മാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്‍നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തില്‍ നിന്ന് തേൻ കിട്ടുന്നത് കുറയുന്നു. ഒടുവില്‍ പ്രതിസന്ധികളോട് അദ്ദേഹം പോരാടുകയുമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമ ഓസ്‍കറിന് മത്സരിക്കുന്ന കാര്യം താരങ്ങള്‍ അടക്കം ഷെയര്‍ ചെയ്‍തിട്ടുണ്ട്. അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്.

സോഹൻ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.

സിനിമ ഈ വര്ഷം തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios