സന്തോഷ് നാരായണന്റെ സംഗീത സംവിധാനത്തില്‍ 'മഹാനി'ലെ ഗാനം (Mahaan Song).
വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'മഹാൻ'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒടിടി റിലീസായിട്ടെത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ 'മഹാൻ' ചിത്രത്തിലെ വീഡിയോ ഗാനം (Mahaan Song) പുറത്തുവിട്ടിരിക്കുന്നു.
'റിച്ച് റിച്ച്' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ദുരൈ ആണ് ചിത്രത്തിനായി ഗാനം എഴുതിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിക്രം തന്നെയാണ് ചിത്രത്തിലെ ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.
ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ടി സന്താനം, കുമാര്‍ ഗംഗപ്പൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനേഴ്‍സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
ചെന്നൈ പശ്ചാത്തലമാക്കിയിട്ടുള്ള ഗ്യാങ്‍സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് 'മഹാൻ'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്സ് സുരെൻ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്സ് മോനേഷ്. സിമ്രാൻ, സിംഹ, വാണി ഭോജൻ, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. 'മഹാൻ' എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. മിസ്സിംഗ് എന്ന് തുടങ്ങുന്ന റാപ് സ്വഭാവത്തിലുള്ള ഗാനത്തിന് വരികള്‍ എഴുതിയും ധ്രുവ് വിക്രം തന്നെയായിരുന്നു.
വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ'. വിക്രമിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ രഞ്‍ജിത്ത് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിലാണ് വിക്രം നായകനാകുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മണിരത്‍നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ' ആണ് വിക്രം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി റിലീസ് ചെയ്യാനുള്ളത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ചിത്രം രണ്ടാം ഭാഗമായിട്ടാണ് എത്തുക. 'പൊന്നിയിൻ സെൽവൻ' ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30-ന് പ്രദർശനത്തിനെത്തും. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നതിനാല്‍ എല്ലാവരും ആവേശത്തിലുമാണ്.
Read More : സംവിധായകൻ ജയരാജിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കി, സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
'പൊന്നിയൻ സെല്‍വൻ' എന്ന ചിത്രത്തില്‍ വിക്രമിന് പുറമേജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ അഭിനയിക്കുന്നു. 'ആദിത്യ കരികാലന്‍' എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് ചെയ്യുന്ന 'സുന്ദര ചോഴര്‍' എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. നടി തൃഷ ചെയ്യുന്ന കഥാപാത്രം ചോഴ രാജകുമാരിയായ 'കുന്ധവി' ആണ്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് ചിത്രസംയോജനവും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
