വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

വിക്രത്തെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിക്രത്തിന്‍റെ കരിയറിലെ 60-ാം ചിത്രമായ ഇതിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഈ മാസം 20ന് പുറത്തെത്തും. വിക്രം ആദ്യമായാണ് ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Scroll to load tweet…

പേട്ട, ജഗമേ തന്തിരം എന്നിവയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. വടക്കന്‍ ചെന്നൈ ആണ് കഥാപശ്ചാത്തലം.

Scroll to load tweet…

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ ആണ്. സന്തോഷ് നാരായണനാണ് സംഗീതം. സിമ്രാന്‍, വാണി ഭോജന്‍, ബോബി സിംഹ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ച സിനിമയുടെ അവസാന ഷെഡ്യൂള്‍ ഡാര്‍ജിലിംഗില്‍ ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona