വേഷപ്പകർച്ചകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് വിക്രം. ശങ്കർ ഒരുക്കിയ അന്യനിലൂടെയും 'ഐ'യിലൂടെയുമെല്ലാം വിത്യസ്തമാർന്ന വേഷപ്പകർച്ചയാണ് താരം നടത്തിയത്. ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാൻ വിക്രം പ്രത്യക്ഷപ്പെടുക.താരത്തിന്റെ 58ആം ചിത്രമാണിത്.

നയന്‍താര പോലീസ് ഓഫീസറായെത്തിയ ത്രില്ലർ ചിത്രം ഇമൈക്ക നൊടികളില്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. 7 സ്ക്രീൻ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ദശാവതാരത്തിൽ കമൽഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളാണ് അവതരിപ്പിച്ചത്.