സൗബിന്‍ ഷാഹിര്‍ , സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വികൃതിയുടെ ടീസര്‍ പിറത്തിറങ്ങി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധാര്‍ കരമന തുടങ്ങി ഒരുവലിയ നിരതന്നെ ചിത്രത്തിലുണ്ട്. പുതുമുഖം വിന്‍സിയണ് നായിക. കട്ട് 2 ക്രിയേറ്റീവ് പിക്ചേഴ്സിന്‍റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍ , ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം.