തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമയില്‍ നായികയായി വേഷമിട്ട നടിയാണ് വിമല രാമൻ. ടൈം, കോളേജ് കുമാരൻ ഒട്ടേറെ സിനിമകളില്‍ വേഷമിട്ട നടി. ഒപ്പം എന്ന സിനിമയിലാണ് വിമലാ രാമൻ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമലാ രാമൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്  ചിത്രത്തില്‍ വിമലാ രാമന്റേത്.

ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ഇരുട്ട് എത്തുന്നത്. ചിത്രത്തില്‍ പ്രേതമായിട്ടാണ് വിമലാ രാമൻ എത്തുക.  ദുരൈ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുന്ദര്‍ സി ആണ് ചിത്രത്തിലെ നായകൻ.