Asianet News MalayalamAsianet News Malayalam

സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും കൈകോര്‍ക്കുന്നു! വിനയ് ഫോര്‍ട്ട് നായകനാവുന്ന 'തമാശ' വരുന്നു

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ.
 

vinay forrts new film is titled thamasha
Author
Thiruvananthapuram, First Published Apr 14, 2019, 12:35 PM IST

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു! ഒരുമിച്ച് സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ധരിക്കേണ്ട. ഒരു ചിത്രത്തിന്റെ നിര്‍മ്മാതാക്കളായാണ് ഇരുവരും ഒരുമിക്കുന്നത്. രണ്ടുപേര്‍ മാത്രമല്ല, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും നടന്‍ ചെമ്പന്‍ വിനോദ് ജോസും ഒപ്പമുണ്ട്. വിനയ് ഫോര്‍ട്ട് നായകനാവുന്ന 'തമാശ'യാണ് ചിത്രം.

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കും. വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ്. 

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ഹാപ്പി അവേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മുതിര്‍ന്ന അധ്യാപകന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട്. സി അയ്യപ്പന്റെ വരികള്‍ കുറിച്ചിട്ട ഒരു ബ്ലാക്ക് ബോര്‍ഡിന് മുന്നില്‍ പുസ്തകവും കൈയിലേന്തിയാണ് കഥാപാത്രത്തിന്റെ നില്‍പ്പ്. 

Follow Us:
Download App:
  • android
  • ios