Asianet News MalayalamAsianet News Malayalam

'ഒരു കൊച്ച് സിനിമയുടെ സ്വീകാര്യതയെ മനപ്പൂര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍'; വിനയന്‍ പറയുന്നു

'ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്.'

vinayan about akashaganga 2 audience response
Author
Thiruvananthapuram, First Published Nov 4, 2019, 1:12 PM IST

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 'ആകാശഗംഗ'യുടെ തുടര്‍ച്ചയായി എത്തിയ ആകാശഗംഗ രണ്ടാംഭാഗവും തീയേറ്ററുകളില്‍ വിജയം നേടുകയാണെന്ന് വിനയന്‍. പ്രേക്ഷകരില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കിലും സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇരുപത് വര്‍ഷങ്ങളുടെ വ്യത്യാസം കളക്ഷനില്‍ പോസിറ്റീവ് ആയി പ്രതിഫലിക്കുന്നുണ്ടെന്നും.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആകാശഗംഗ 2 ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയേറ്ററുകളിലും ഇന്നത്തെ (ഞായറാഴ്ച) ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചുതന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വല്യ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം. സപ്പോര്‍ട്ട് തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ. ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പമൊന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാംഭാഗം ചേട്ടനും രണ്ടാംഭാഗം അനുജനും. അത് സംഭവിച്ചിരിക്കുന്നു. കാലം ഇരുപത് വര്‍ഷം മുന്നിലായതുകൊണ്ട് കളക്ഷനില്‍ വല്യ മാറ്റമുണ്ടെന്ന് മാത്രം. 

അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട്. വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാവാം.
അതെല്ലാം ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അത് വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു. 

അവരൊന്നും fbയില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്‌ളിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിന് കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം. അത്രയ്ക്ക് മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിന് കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ്. ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി..നന്ദി

Follow Us:
Download App:
  • android
  • ios