സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗത്തിലുള്ള സങ്കടം പങ്കുവച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ ആദരാഞ്ജലികൾ അർപ്പിച്ചത്. "2020 വീണ്ടും.. വീണ്ടും വേദനിപ്പിക്കുകയാണ്.. സംവിധായകൻ ഷാനവാസിന് ആദരാഞ്ജലികൾ.."എന്നാണ് വിനയൻ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായിരുന്നു.

2020 വീണ്ടും.. വീണ്ടും വേദനിപ്പിക്കുകയാണ്... സംവിധായകൻ ഷാനവാസിന് ആദരാഞ്ജലികൾ..

Posted by Vinayan Tg on Wednesday, 23 December 2020

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്.