കാലത്തിൽ പൊലിഞ്ഞ നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ വിനയന്‍. ഏതാനും ദിവസങ്ങൾക്ക് മുമ്പ്  പത്തൊൻപതാം നുറ്റാണ്ട് എന്ന തന്റെ പുതിയ ചിത്രത്തിനായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അനിലിനെ വിളിച്ചിരുന്നുവെന്ന് വിനയൻ പറഞ്ഞു. പിന്നാലെ അനിൽ തന്നെ വിളിച്ച് കൂടെ വർക്കു ചെയ്യാൻ ഒത്തിരി സന്തോഷമുണ്ടന്ന് അറിയിച്ചതായും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. 2020 ഒരു ശാപം പിടിച്ച വർഷമാണന്ന് വീണ്ടും ഓർമ്മിപ്പിക്കയാണെന്നും വിനയൻ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ 2020 ഒരു ശാപം പിടിച്ച വർഷമാണന്നു വീണ്ടും വീണ്ടും ഓർമ്മിപ്പിക്കയാണ്... പ്രിയം കരനായ നടൻ അനിലും നമ്മോടു വിട പറഞ്ഞു പോയിരിക്കുന്നു.... കുറച്ചു ദിവസം മുൻപ് ..."പത്തൊൻപതാം നുറ്റാണ്ട്" എന്ന  എൻെറ പുതിയ സിനിമയിലേക്കായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അനിലിനെ വിളിച്ചതിന്റെ തൊട്ടു പുറകേ അനിൽ എന്നെ വിളിച്ചിരുന്നു.. കൂടെ വർക്കു ചെയ്യാൻ ഒത്തിരി സന്തോഷമുണ്ടന്നു പറഞ്ഞതിനൊപ്പം ഇരുപതു വർഷം മുൻപ് കൈരളി ടിവിയിൽ അനിൽ അഭിനയിച്ച ഒരു സീരിയൽ കണ്ടിട്ട്  ഞാൻ വിളിച്ച് അഭിനന്ദിച്ചത് ഇന്നും അഭിമാനത്തോടെ  ഓർക്കുന്നുണ്ട്  എന്നു പറഞ്ഞു.. മാത്രമല്ല,അഭിനന്ദനം അനിലിനു കിട്ടിയെങ്കിലും സിനിമയിലേക്കുള്ള ചാൻസ്  അനിലിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരുന്ന സുരേഷ്കൃഷ്ണക്കാണ് അന്ന് "കരുമാടിക്കുട്ടനി"ലൂടെ കിട്ടിയതെന്നു പറഞ്ഞ്  അനിൽ തുറന്നു ചിരിച്ചു.. എല്ലാത്തിനും ഒരു സമയമുണ്ട് അല്ലേ സാറേ... ആ സമയം വരുമ്പോൾ അതു സംഭവിച്ചിരിക്കും... പ്രിയമുള്ള അനിൽ... നിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്ന പോലെ തോന്നുന്നു.. പക്ഷേ..ആരെയും കാത്തു നിൽക്കാതെ സമയമാം രഥത്തിൽ നീ ഇത്ര പെട്ടെന്നു യാത്രയാകണമായിരുന്നോ.... വിധി ഇത്ര ക്രുരനാണോ...

ഈ 2020 ഒരു ശാപം പിടിച്ച വർഷമാണന്നു വീണ്ടും വീണ്ടും ഒാർമ്മിപ്പിക്കയാണ്... പ്രിയം കരനായ നടൻ അനിലും നമ്മോടു വിട പറഞ്ഞു...

Posted by Vinayan Tg on Friday, 25 December 2020