Asianet News MalayalamAsianet News Malayalam

Pathonpathaam Noottandu : തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ; കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

ചെമ്പൻ വിനോദിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 

vinayan-share-character-poster-for chemban vinod in pathonpatham-noottandu
Author
Kochi, First Published Dec 11, 2021, 10:01 PM IST

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpathaam Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ പതിനേഴാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി ആയാണ് വിനോദ് ചിത്രത്തിൽ എത്തുന്നത്. 

പല സിനിമകൾക്കായും തീർത്ത കൊച്ചുണ്ണിയെ പറ്റിയുള്ള ഫാൻറസി നിറഞ്ഞ കഥകൾക്കപ്പുറം ചരിത്രത്തിൻെറ ലഭ്യമായ ഏടുകളിലൂടെ എല്ലാം ബൃഹുത്തായ വായന പൂർത്തിയാക്കിയാണ്  പത്തൊൻപതാം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ ദൃശ്യവൽക്കരിച്ചതെന്ന് വിനയൻ പറയുന്നു. വേലായുധച്ചേകവരും കൊച്ചുണ്ണിയും തമ്മിൽ കണ്ടു മുട്ടുന്ന രസകരമായ രംഗം ചരിത്ര സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഏറെ പുതുമയുള്ളതായിരിക്കുമെന്നും വിനയൻ പറഞ്ഞു. 

വിനയന്‍റെ വാക്കുകള്‍

"പത്തൊൻപതാം നൂറ്റാണ്ട്"എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടേതാണ് പതിനേഴാമത്തെ character poster.. മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ നടൻ ചെമ്പൻ വിനോദാണ് തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്.. പല സിനിമകൾക്കായും തീർത്ത കൊച്ചുണ്ണിയെ പറ്റിയുള്ള ഫാൻറസി നിറഞ്ഞ കഥകൾക്കപ്പുറം ചരിത്രത്തിൻെറ ലഭ്യമായ ഏടുകളിലൂടെ എല്ലാം ബൃഹുത്തായ വായന പൂർത്തിയാക്കിയാണ് പത്തൊൻപതാം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ ദൃശ്യവൽക്കരിച്ചത്.

1818 ൽ കൊച്ചുണ്ണി ജനിച്ചെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്.. പക്ഷേ മരണത്തേപ്പറ്റി വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുന്നത്. ചിലർ 1859 എന്നു പറയുമ്പോൾ മറ്റു ചില രേഖകളിൽ 1895 എന്നു പറയുന്നു... ഈ സിനിമയിലെ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരേക്കാൾ പ്രായത്തിൽ ഏഴു വയസ്സ് കൂടുതലാണ് കായംകുളം കൊച്ചുണ്ണിക്ക്.. വേലായുധപ്പണിക്കരുടെ ജനനം 1825-ലാന്നെന്നും മരണം 1874ൽ ആണന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് രേഖകളും ഉള്ളതാണ്..

പക്ഷേ കൃത്യമായ ജനന മരണ രേഖകളും ജീവിച്ചിരുന്ന വീടും, ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ ധീരമായ പോരാട്ടങ്ങളും, ശ്രീനാരായണ ഗുരുദേവന് മുൻപേതന്നെ അധസ്ഥിതർക്കു വേണ്ടി ക്ഷേത്രം സ്ഥാപിച്ചതിൻെറ തെളിവുകളും ഒക്കെ ഉണ്ടായിട്ടും വേലായുധനെ ചരിത്രപുസ്തകങ്ങളിൽ തമസ്കരിക്കുകയോ ഒരു വരിയിൽ മാത്രം ഒതുങ്ങുന്ന അപ്രധാന വ്യക്തിയായി മാറ്റുകയോ ചെയ്തിരുന്നു.. ചരിത്രകാരൻമാരാൽ പരിഗണന ലഭിക്കാതെ ഒഴിവാക്കപ്പെട്ട ഒരു സാഹസികനായ പോരാളിയെ പറ്റി സിനിമ എടുക്കുന്നതിൻെറ ത്രില്ലിലാണ് ഞാനിപ്പോൾ

കായംകുളം കൊച്ചുണ്ണി എന്ന സാഹസികനായ തസ്കരനെ പിടിക്കുവാൻ തിരുവിതാംകൂറിലെ ദിവാൻെറ കല്പനപ്രകാരം പലപ്പോഴും പോലീസും പട്ടാളവും കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. വേലായുധച്ചേകവരും കൊച്ചുണ്ണിയും തമ്മിൽ കണ്ടു മുട്ടുന്ന രസകരമായ രംഗം ചരിത്ര സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഏറെ പുതുമയുള്ളതായിരിക്കും.. അതിഭാവുകത്വം നിറഞ്ഞ കഥാപാത്രമായി മാറാതെ... തൻേടിയായ തസ്കരൻ കൊച്ചുണ്ണിയെ വളരെ റിയലസ്റ്റിക്കായി ചെമ്പൻ വിനോദ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്..

Follow Us:
Download App:
  • android
  • ios