ഇർഫാൻ കമാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

വിനീത് കുമാർ (vineeth kumar) നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ സസ്‌പെക്ട് ലിസ്റ്റ് (the suspect list). ഇർഫാൻ കമാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടു മണിക്കൂർ ദൈർഖ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന സിനിമ ഉടൻ തന്നെ റിലീസിനെത്തും. ക്യാമറ മനുനാഥ്‌ പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് അജീഷ് ആന്റോ. ചിത്രത്തിൽ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങൾ കൂടി അണിനിരക്കുന്നുണ്ട്. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് വിനീത് കുമാർ സിനിമയിലേക്ക് എത്തുന്നത്. അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ 2015-ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.