Asianet News MalayalamAsianet News Malayalam

Simon Daniel trailer : വിനീത് കുമാര്‍ നായകനാകുന്ന 'സൈമണ്‍ ഡാനിയേല്‍', ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി

വിനീ്ത് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Simon Daniel trailer).

 

Vineeth Kumar starrer film Simon Daniel trailer out
Author
Kochi, First Published Jul 23, 2022, 10:16 AM IST

വിനീത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേല്‍'. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന.  ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറതത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി (Simon Daniel trailer).

രാകേഷ് കുര്യാക്കോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രം ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാകും പറയുക. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്,

ദിവ്യ പിള്ളയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം; മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് - പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.


'അഭിമാനം', സൂര്യയെയും ജി വി പ്രകാശ് കുമാറിനെയും അഭിനന്ദിച്ച് ധനുഷ്


അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടൻ ധനുഷ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യയെയും പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ച ജി വി പ്രകാശ് കുമാറിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ധനുഷ് പറഞ്ഞു. സൂരരൈ പൊട്ര് എന്ന സിനിമയിലൂടെയാണ് സൂര്യയും ജി വി പ്രകാശ് കുമാറും അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ് സിനിമയ്ക്ക് ഇത് മികച്ച ദിവസമാണെന്നും അഭിമാനിക്കുന്നുവെന്നും ധനുഷ് ട്വിറ്ററില്‍ എഴുതി.

രണ്ടായിരത്തിയിരുപതിലെ സിനിമകള്‍ക്കുള്ള അവാര്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമയ്‍ക്കുള്ള പുരസ്‍കാരം 'സൂരരൈ പോട്രു'വിന് ലഭിച്ചു. സൂര്യക്കൊപ്പം അജയ് ദേവ്‍ഗണും മികച്ച നടനായി. 'സൂരരൈ പോട്രി'ലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. 'അയ്യപ്പനും കോശി'യിലൂടെയും നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.

വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ നിര്‍ണയിച്ചത്. 'അയ്യപ്പനും കോശി'ക്കും മൊത്തം നാല് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച പിന്നണി ഗായികയായ നഞ്ചിയമ്മയ്‍ക്കു പുറമേ മികച്ച സംവിധായകനായി സച്ചിയും മികച്ച സഹനടനായി ബിജു മേനോനും മികച്ച സംഘട്ടന സംവിധായകനായി മാഫിയ ശശിയും 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച എഡിറ്ററായി ശ്രീകര്‍ പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച മലയാള സിനിമ 'തിങ്കളാഴ്‍ച നിശ്ചയം' ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. കാവ്യ പ്രകാശ് ആണ് സംവിധായിക.

'ശബ്‍ദിക്കുന്ന കലപ്പ'യുടെ ഛായാഗ്രാഹണത്തിന് കഥേതര വിഭാഗത്തില്‍ നിഖില്‍ എസ് പ്രവീണിനും പുരസ്‍കാരം ലഭിച്ചു. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ 'എംടി: അനുഭവങ്ങളുടെ പുസ്‍തകം' മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്‍ദമിശ്രണത്തിനുള്ള(മാലിക്) അവാര്‍ഡ് ലഭിച്ചത്. 'സൂരറൈ പോട്രി'നാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍.


Read More : നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

Follow Us:
Download App:
  • android
  • ios