പ്രണവ് മോഹൻലാല്‍ ചിത്രം 'ഹൃദയ'ത്തിന്റെ 'ഒറിജിനല്‍' സ്‍കോര്‍ (Hridayam).
മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയതില്‍ ഒന്നാണ് പ്രണവ് മോഹൻലാലിന്റെ 'ഹൃദയം'. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത 'ഹൃദയം' പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപോഴും ഓണ്‍ലൈനില്‍ തരംഗമാകുന്നു. പ്രണവ് മോഹൻലാല്‍ ചിത്രം 'ഹൃദയ'ത്തിന്റെ ഒറിജിനല്‍ സ്‍കോര്‍ പുറത്തുവിട്ടതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട് (Hridayam).
തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ ഒറിജിനല്‍ സ്‍കോര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹേഷം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ദര്‍ശന' എന്ന് തുടങ്ങുന്ന ഗാനവും ഹേഷം അബ്‍ദുള്‍ വഹാബാണ് പാടിയത്. 'ഹൃദയം' എന്ന ചിത്രം റിലീസ് ചെയ്യും മുന്നേ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനവുമായിരുന്നു ഇത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിനു ദര്‍ശനയ്‍ക്കും പുറമേ കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ്, കലേഷ് രാമാനന്ദ്, മേഘ തോമസ്, ജോജോ ജോസ്, തുഷാര പിള്ളൈ, ജിഷ്‍ണു ശ്രീകുമാര്‍, ശിവ ഹരിഹരൻ, തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. ഒടുവില്‍ 'ഹൃദയം' ചിത്രം റിലീസായപ്പോള്‍ ഓരോ ഗാനവും കൃത്യമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുകയും ചെയ്‍തു.
Read More : കൈതപ്രത്തിന്റെ രചന, ഇതാ 'ഹൃദയ'ത്തിലെ 'പുതിയൊരു ലോകം' ഗാനത്തിന്റെ വീഡിയോ
പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ഹൃദയം'. 'ഹൃദയം' അമ്പത് കോടി ക്ലബിലെത്തിയതായി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് 'ഹൃദയം' വൻ ഹിറ്റായി മാറിയത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ വാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാം വാരം 6.70 കോടിയും നേടി. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.
'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 'അരുണ്‍ നീലകണ്ഠന്റെ' 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ മൊത്തം ഉണ്ടായിരുന്നത്. പൃഥ്വിരാജും വിനീത് ശ്രീനിവാസനുമൊക്കെ ചിത്രത്തിനായി പാടി. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണി ഗായികയാകുകയും ചെയ്‍തു. കെ എസ് ചിത്രയുടെ അതിമനോഹരമായ ഒരു ഗാനവും ചിത്രത്തിലുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെയും സുഹൃത്തുക്കളുടെയും കോളേജ് കാലത്തെ ചില അനുഭവങ്ങളും ഓര്‍മകളുമൊക്കെയിരുന്നു 'ഹൃദയ'ത്തിനായി സ്വീകരിച്ചത്. 'ഹൃദയം' എന്ന ചിത്രത്തെ അഭിനന്ദിച്ച് വിവിധ ഭാഷകളിലെ അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഓഡിയോ സിഡി കാസറ്റുകളും പുറത്തിറക്കിയിരുന്നു.
