കൊച്ചി: വിനീത് ശ്രീനിവാസൻ വീണ്ടും നായക വേഷത്തിലെത്തുന്ന പുതിയ ചിത്രാണ് മനോഹരം. ചിത്രത്തിന്‍റെ അതി മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. അൻവര്‍ സാദിഖ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയാണ് പുറത്തിറക്കിയത്.

അരവിന്ദന്‍റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം വിനീതിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രമാകും മനോഹരം. നാട്ടിന്‍പുറത്തുകാരനായാണ് വിനീത് എത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

അപര്‍ണ ദാസ് ആണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്നത്. പാലക്കാടാണ് മനോഹരത്തിന്റെ ലൊക്കേഷൻ. വികെ പ്രകാശ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.