മലയാളസിനിമയിൽ ഒരേ സമയം​ ഗായകനും നടനും സംവിധായകനും തിരക്കഥാകൃത്തുമായി നിറഞ്ഞാടുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. അതേസമയം നല്ലൊരു അച്ഛനും ഭർത്താവുമാണെന്ന് വിനീതിന്റെ ഇൻസ്റ്റ​ഗ്രാം ചിത്രങ്ങളിൽ നിന്ന് മനസ്സിലാകും. കാരണം ദിവ്യയും മകൻ വിഹാനുമാണ് എല്ലാ ചിത്രത്തിലും വിനീതിനൊപ്പമുള്ളത്. ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വിനീത് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത് മകളുടെ ചിത്രമാണ്. ''ഇതാണ് ഷനയ ദിവ്യ വിനീത്, ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്'' എന്നാണ് ദിവ്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് വിനീതിന്റെ കുറിപ്പ്. 

 
 
 
 
 
 
 
 
 
 
 
 
 

That’s Shanaya Divya Vineeth. Our little woman!! 😊😊😊

A post shared by Vineeth Sreenivasan (@vineeth84) on Dec 21, 2019 at 7:24pm PST

കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിനീതിന്റെ മകളുടെ ജനനം. ''ദിവ്യയും ഞാനും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ വിഹാന് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.'' എന്നായിരുന്നു അന്ന് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്.  ഇതിന് മുമ്പും മകളെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല. ആദ്യമായിട്ടാണ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കി ഫോട്ടോയിട്ടിരിക്കുന്നത്. ഒപ്പം മകളുടെ പേരും കൂട്ടിച്ചേർത്തിരിക്കുന്നു. വിഹാന്റെ ജന്മദിനത്തിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന് വിനീത് അറിയിച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് ഇവർ വിവാഹിതരാകുന്നത്.