'വര്‍ഷങ്ങള്‍ക്ക് ശേഷം'  എന്ന ചിത്രത്തിലെ ഒരു വേഷം തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിനെ ഉദ്ദേശിച്ച് എഴുതിയതാണ് എന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തുന്നത്.  

കൊച്ചി: സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഉടന്‍ തീയറ്ററില്‍ എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ വര്‍ക്കിലാണ് വിനീത് ശ്രീനിവാസന്‍. അധികം ഹൈപ്പില്ലാതെയാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ എന്ന് വിനീത് തന്നെ വിവിധ അഭിമുഖങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. 

ഇപ്പോള്‍ പുതിയൊരു പ്രമോഷന്‍ അഭിമുഖത്തില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലെ ഒരു വേഷം തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിനെ ഉദ്ദേശിച്ച് എഴുതിയതാണ് എന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തുന്നത്. 

'ചിത്രത്തില്‍ കലേഷ് ചെയ്ത റോളിലേക്ക് ഞാന്‍ ലോകേഷ് കനകരാജിനെ സമീപിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന്‍റെ ചിത്രം ലിയോയുടെ തിരക്കിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഈ റോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഒരു സുഹൃത്ത് വഴി അദ്ദേഹത്തെ അറിയിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് വൈശാഖ് ഈ റോള്‍ കലേഷ് ചെയ്താല്‍ എന്താ എന്ന് ചോദിച്ചത്. നേരത്തെ ഹൃദയത്തില്‍ തന്നെ കലേഷും അപ്പുവും ഒരു റപ്പോ ഉണ്ടായിരുന്നു.അങ്ങനെയാണ് ഈ റോള്‍ കലേഷില്‍ എത്തുന്നത്" - വിനീത് അഭിമുഖത്തില്‍ പറഞ്ഞു. 

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

'ദി കേരള സ്റ്റോറി' ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

വിജയിയുടെ 'ദ ഗോട്ടില്‍' അഭിനയിക്കാന്‍ വിളിച്ചു,'നോ' പറഞ്ഞില്ല, പക്ഷെ ചെയ്യാന്‍ പറ്റിയില്ല: വിനീത് ശ്രീനിവാസന്‍