ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൌവ് ആക്ഷൻ ഡ്രാമ.  ചിത്രത്തില്‍ നിവിൻ പോളിയാണ് നായകനായി എത്തുന്നത്. ധ്യാനിന്റെ ജ്യേഷ്‍ഠൻ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ, ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു.

വളരെ സന്തോഷവാനായി പൊട്ടിച്ചിരിക്കുന്ന വിനീത് ശ്രീനിവാസനാണ് പോസ്റ്ററിലുള്ളത്ത്. വിനീത് ശ്രീനിവാസന്റെ കഥാപാത്രം എന്തായിരിക്കുമെന്നുള്ള സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. നയൻതാരയാണ് ലൌവ് ആക്ഷൻ ഡ്രാമയില്‍ നായികയാകുന്നത്.