ജോസഫ് എന്ന ത്രില്ലര്‍ സിനിമയുടെ വിജയത്തിന് ശേഷം അതേ വിഭാഗത്തില്‍ സിനിമയുമായി എം പത്മകുമാര്‍. സംവിധായകനുമായി ശ്രദ്ധേയനായ വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക.

കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്‍ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. വിനോദ യാത്രയില്‍ സംഭവിക്കുന്ന ചില പ്രശ്‍നങ്ങളായി ത്രില്ലറായി സിനിമയുടെ ഭാഗമാകുക. ശിഖാമണി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് വിനോദ് ഗുരുവായൂര്‍. പത്മകുമാറിന്റെ ശിക്കാറില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിട്ടും വിനോദ് ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ ആരൊക്കെ അഭിനയിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. എന്തായാലും എം പത്മകുമാറും വിനോദ് ഗുരുവായൂരും ഒരു സിനിമയ്‍ക്ക് വേണ്ടി ഒന്നിക്കുമ്പോള്‍ അത് ഹിറ്റായിരിക്കുമെന്ന് ആരാധകര്‍ കരുതുന്നു.