'അതിമനോഹരം..'എന്ന ഗാനം രചിച്ചു ചിട്ടപ്പെടുത്തിയത് രജത് പ്രകാശാണ്.

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. 

'അതിമനോഹരം..'എന്ന ഗാനം രചിച്ചു ചിട്ടപ്പെടുത്തിയത് രജത് പ്രകാശാണ്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

നീരജ് മാധവ് ചിത്രം 'ഗൗതമൻ്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. ഓഗസ്റ്റ് 15നു റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങൾ.\

Athimanoharam - Video | Vaazha | Rajat Prakash | Vipin Das | Anand Menen |Siju Sunny |Joemon Jyothir

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത് മേനോൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.

ജീത്തു ജോസഫ് - ബേസിൽ ജോസഫ് ചിത്രം 'നുണക്കുഴി'; രസിപ്പിച്ച് ടീസർ