പ്രിയത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീട് ദീപയെ ആരും കണ്ടിട്ടില്ല. വിവാഹത്തോടെ പ്രിയ സിനിമ വിടുകയായിരുന്നു താരം. 

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ? കുട്ടികൾക്കൊപ്പം കുറുമ്പുക്കാട്ടി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ദീപ നായർ. പ്രിയത്തിൽ അഭിനയിച്ചതിന് ശേഷം പിന്നീട് ദീപയെ ആരും കണ്ടിട്ടില്ല. വിവാഹത്തോടെ പ്രിയ സിനിമ വിടുകയായിരുന്നു താരം. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഇഷ്ട നായികയായ പ്രിയ പ്രേഷകർക്ക് മുന്നിൽ വീണ്ടും എത്തിയിരിക്കുകയാണ്. പക്ഷെ വെള്ളിത്തിരയിലല്ല. 

സോഷ്യൽ മീഡിയയിലാണ് ദീപയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. മക്കളോടൊപ്പം നിൽക്കുന്ന ദീപയുടെ ചിത്രം സോഷ്യൽ മീഡിയ ഒന്നടകം ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് നായികയായി പ്രിയത്തിലെത്തിയത്. സോഫ്റ്റ് വെയർ എൻജിനീയറായ ദീപയ്ക്ക് പഠനം കഴിയും മുമ്പേ ഇന്‍ഫോസിസില്‍ ജോലി കിട്ടിയിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് പ്രിയ.