ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് റാണ ദഗുബാടി. റാണ ദഗുബാടി നായകനാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ, റാണ ദഗുബാടിയുള്ള പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. റാണ ദഗുബാടി തന്നെയാണ് ഷെയര്‍ ചെയ്‍തത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റാണ ദഗുബാടി പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  സിനിമയുടെ അവസാന ഷെഡ്യൂള്‍ അടുത്തിടെ ആരംഭിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. വികരബാദ് ഫോറസ്റ്റില്‍ സിനിമയുടെ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയാണ് അവസാന ഷെഡ്യൂള്‍ നടക്കുകയെന്ന് ആണ് വാര്‍ത്ത. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. കൊവിഡ് ഭീതി കാരണമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

സിനിമയിലെ പ്രധാന അഭിനേതാക്കള്‍ക്ക് അടക്കം കൊവിഡ് നടത്തുകയും ചിത്രീകരണം തുടങ്ങാനുമായിരുന്നു പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നത്.

പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്.