ചെന്നൈ: കൊവിഡ് 19 കണ്ടെത്തിയതോടെ അമിതാഭ് ബച്ചനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ നടന്‍ വിശാലിനും കൊവിഡ് പേസിറ്റീവ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിശാലും പിതാവ് ജി കെ റെഡ്ഡിയും ചികിത്സയിലായിരുന്നുവെന്നും ഇപ്പോള്‍ രോഗം പൂര്‍ണ്ണമായും ഭേദമായെന്നുമാണ് താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

'' അത് സത്യമാണ്, എന്റെ അച്ഛന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്.  അദ്ദേഹത്തെ സഹായിച്ചത് വഴി എനിക്കും ലക്ഷണങ്ങളുണ്ടായിരുന്നു''വെന്നാണ് വിശാല്‍ കുറിച്ചത്. അതേസമയം ആയുര്‍വ്വേദമാണ് തങ്ങളെ രോഗത്തില്‍ നിന്ന് രക്ഷിച്ചതെന്ന് വിശാല്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രസ്താവനയില്‍ സംശയം ഉന്നയിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

ആയുര്‍വ്വേദത്തിലൂടെ കൊവിഡ് മാറിയെന്ന തരത്തിലുള്ള വ്യാചപ്രചാരണം നടത്തരുതെന്നാണ് ചില കമന്റുകള്‍. കൊവിഡ് തന്നെയായിരുന്നോ രോഗം എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. ആക്ഷന്‍ ആണ് ഒടുവിലായി പുറത്തിറങ്ങിയ വിശാല്‍ ചിത്രം. സൈനികനായുള്ള ചക്ര ഉടന്‍ പുറത്തിറങ്ങും. ലോക്ക്ഡൗണിന് ശേഷം തുപ്പരിവാളന്‍ 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.