തന്‍റെ പുതിയ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ചെന്നൈ: തമിഴ് സിനിമയില്‍ അടുത്തകാലത്ത് വിവാദമായ തീരുമാനമാണ് സിനിമ സംഘടന ഫെഫ്സി എടുത്തത്. തമിഴ് സിനിമയില്‍ തമിഴ്നാട്ടുകാര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന തീരുമാനം സംഘടന എടുത്തെങ്കിലും കടുത്ത എതിര്‍പ്പ് വന്നതോടെ സംഘടന ഇതില്‍ നിന്നും പിന്നോട്ട് പോയി. എന്നാല്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് തമിഴ് താരം വിശാല്‍.
തന്‍റെ പുതിയ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്.
തമിഴ് സിനിമയില്‍ തമിഴ് നടന്മാരെ അഭിനയിക്കാവൂ, കന്നഡക്കാര്‍ വേണ്ട എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. ഫെഫ്സിയുടെ നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതാണ്. രാഷ്ട്രീയക്കാരാണ് ഇതുപോലെ ജാതി, മതം എന്നൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഒരോ വിഷയം ഉണ്ടാക്കാറ്.
സിനിമ എന്നത് കലാകാരന്മാരുടെ കൂട്ടായ ശ്രമമാണ്. വിജയ് സേതുപതി, സാമന്ത, തമന്ന, പ്രഭാസ്, രശ്മികയൊക്കെ ഹിന്ദിയില്‍ അടക്കം അഭിനയിച്ച് തിളങ്ങുന്നുണ്ട്. ഒരു ഭാഷയിലെ താരങ്ങള്‍ക്കെ ഇന്ന ഭാഷയില്‍ അഭിനയിക്കാവൂ എന്നതൊന്നും സാധ്യമാകുന്ന കാര്യമല്ല.
ഒരോരുത്തരുടെ താല്‍പ്പര്യം അനുസരിച്ചൊന്നും കാര്യങ്ങള്‍ നടക്കില്ല. എനിക്ക് മലയാള താരം എന്‍റെ ചിത്രത്തില്‍ വേണമെന്ന് തോന്നിയാല്‍ അയാളെ അഭിനയിക്കാന്‍ വിളിക്കും. അത് ഒരു സംഘടനയ്ക്കും തടയാന്‍ സാധിക്കില്ലെന്ന് തമിഴ് നാട്ടിലെ താര സംഘടന നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയായ വിശാല്‍ പറഞ്ഞു.
അതേ സമയം വിശാല്‍ നായകനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്‍റണി. ചിത്രത്തിനായി വിശാല്‍ നടത്തിയ സ്റ്റൈലൻ മേയ്‍ക്കോവര്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 'മാര്‍ക്ക് ആന്റണി' ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്.
ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്‍റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സില്‍ക് സ്മിതയെ വീണ്ടും സ്ക്രീനില്‍ എത്തിക്കുന്നുണ്ട് ചിത്രത്തില്‍. ട്രെയിലറിലും സില്‍കിന്‍റെ രംഗങ്ങള്‍ കാണിക്കുന്നുണ്ട്.
എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ്. വിശാലിനേക്കാള്‍ ചിലയിടത്ത് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്ജെ സൂര്യയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്.
ഷാരൂഖ് പറയുന്ന സാമൂഹ്യ പ്രശ്നങ്ങള്‍, മാസ് മസാല - ജവാന്‍ റിവ്യൂ
ജന്മദിനത്തില്‍ സർപ്രൈസ് വേഷത്തില്‍ മമ്മൂട്ടി, സംഭവം എന്ത്? സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ
