'മാര്‍ക്ക് ആന്റണി' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി വിശാല്‍.
വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 'മാര്‍ക്ക് ആന്റണി' എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വിശാല്‍ പൂര്‍ത്തിയാക്കിയതാണ് പുതിയ വാര്‍ത്ത.
ജൂലൈ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ വിശാല്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്നത്. വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്നതും 'മാര്‍ക്ക് ആന്റണി'യില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മാണം.
വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ നായകൻ വിശാല്‍ വേഷമിട്ടിരിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. തിരക്കഥ എഴുതിയിരുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവ ശങ്കര്‍ രാജ ആയിരുന്നു.
Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
