Asianet News MalayalamAsianet News Malayalam

Laththi teaser : പൊലീസുകാരനായി വിശാല്‍, 'ലാത്തി'യുടെ ടീസര്‍ പുറത്തുവിട്ടു

വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ (Laththi teaser).

Vishal starrer new film Laththi teaser out
Author
Kochi, First Published Jul 25, 2022, 9:38 AM IST

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാത്തി'. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തുക. ഇപ്പോഴിതാ 'ലാത്തി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Laththi teaser).

പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. യുവ ശങ്കര് രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പിആര്‍ഒ ജോണ്‍സണ്‍.

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’, ഓഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ  പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ചിത്രം ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന 'ഹോളി വൂണ്ട്', ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.

ജാനകിയെ കൂടാതെ അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മരക്കാർ അറബിക്കടലിന്റെ സിംഹംട എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്‌നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് 'ഹോളി വൂണ്ട്'. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തര്‍ദേശീയ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമാണ് എസ്എസ് ഫ്രെയിംസ്.


Read More : 'സിദ്ധു' വീണ്ടും വിവാഹമോചനത്തിനൊരുങ്ങുന്നോ?, 'കുടുംബവിളക്ക്' റിവ്യു

Follow Us:
Download App:
  • android
  • ios