Asianet News MalayalamAsianet News Malayalam

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന 'രണ്ട്', റിലീസ് തിയതി പ്രഖ്യാപിച്ചു

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.

Vishnu Unnikrishnan film release
Author
Kochi, First Published Feb 26, 2021, 8:24 PM IST

തിരക്കഥാകൃത്തായും നടനായും തിളങ്ങുന്ന വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമയാണ് രണ്ട്. സുജിത് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്. ഇപോഴിതാ സിനിമ ഉടൻ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ച് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ അടക്കം ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വാവ എന്ന നാട്ടിൻപുറത്തെ ചെറുപ്പക്കാരനായിട്ടാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അന്ന രേഷ്‍മ രാജൻ ആണ് ചിത്രത്തില്‍ നായികയാകുന്നത്. പ്രജീവ് സത്യവ്രതൻ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. അനീഷ് ലാല്‍ ആര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബാബു അന്നൂര്‍, സുബീഷ് സുധി, സുധി കോപ്പ, ഗോകുലൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ഫോട്ടോ ഇപോള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. എന്തായാലും സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

ടിനി ടോമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ട്.

സിനിമ തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios