Asianet News MalayalamAsianet News Malayalam

ഹരിചരണിന്റെ ശബ്ദത്തിൽ 'പൊൻ വാനിലെ..'; 'പതിമൂന്നാം രാത്രി'യിലെ മനോഹരമായ ഗാനം എത്തി

ഷൈൻ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ചിത്രത്തിലുണ്ട്.

vishnu unnikrishnan movie Pathimoonnam Rathri song
Author
First Published Sep 19, 2024, 9:43 PM IST | Last Updated Sep 21, 2024, 10:54 AM IST

വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. രാജു ജോർജ് സംഗീതം ചെയ്ത് ഹരിചരൺ പാടിയ 'പൊൻ വാനിലെ..'എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ, മീനാക്ഷി, ദീപക് പറമ്പോൽ, മാളവിക മേനോൻ എന്നീ പ്രണയ ജോഡികളാണ് പാട്ടിലെത്തുന്നത്. 

ഷൈൻ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ചിത്രത്തിലുണ്ട്. D2K ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിച്ച് നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്  "പതിമൂന്നാം രാത്രി. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ,മാളവിക മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്.

പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും കൊച്ചിയിലെ  ഒരു കടയിലേക്ക് ജോലിക്കായി വരുന്ന മാളവിക, ഐടി കമ്പനിയിലെ ട്രെയിനർ ആയി കൊച്ചിയിലേക്ക് എത്തുന്ന വിനോദ് എബ്രഹാം, തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ  സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് "പതിമൂന്നാം രാത്രി". 

ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു. ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനു ലാൽ,ഡെയ്ൻ ഡേവിസ്, രജിത് കുമാർ,അസിം ജമാൽ, കോട്ടയം രമേശ്,സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ,സ്മിനു സിജോ, സോനാ നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം  ആർ എസ്.ആനന്ദകുമാർ, തിരക്കഥ ദിനേശ് നീലകണ്ഠൻ, എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ, സംഗീതം  രാജു ജോർജ്,സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ മോഹൻ, സ്റ്റിൽസ് ഈ കട്ട്സ് രഘു, വി.എഫ്.എസ് ഷിനു( മഡ് ഹൗസ് ), പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് അറ്റ്ലിയർ. ചിത്രം ഒക്ടോബർ റിലീസായി തീയറ്ററിൽ എത്തും. വിതരണം ഡി 2 കെ ഫിലിം. 

നേർക്കുനേർ വിനായകനും സുരാജും, ഒപ്പം സോഷ്യൽ മീഡിയ താരങ്ങളും, 'തെക്ക് വടക്ക്' ഒക്ടോബറിൽ

Latest Videos
Follow Us:
Download App:
  • android
  • ios