വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു (Kuri Song).
വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രമാണ് 'കുറി'. കെ ആര്‍ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി'യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Kuri Song).
'താലിമാല' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികള്‍ എഴുതിയിരിക്കുന്നു. ഹരിചരണാണ് ഗാനം പാടിയിരിക്കുന്നത്.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനു പുറമേ ചിത്രത്തില്‍ സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനു പുറമേ ചിത്രത്തില്‍ സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച 'കുറി'യിൽ സിപിഒ ആയിട്ടാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, , കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ അരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
'സാന്ത്വന'ത്തില്‍ വീണ്ടും 'ശിവാഞ്‍ജലീയം', പരമ്പര റിവ്യു
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയംകൊണ്ട് അംഗീകരിച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial). കൂട്ടുകുടുംബത്തിന്റെ കൗതുകകരവും മനോഹരവുമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയായിരുന്നു പരമ്പര റേറ്റിംഗിലും ആരാധകരെ ഉണ്ടാക്കുന്നതിലും മുന്നിലേക്കെത്തിയത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. 'ശിവാഞ്‍ജലി' (Sivanjali) എന്ന പ്രണയജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മിക്ക ഭാഷകളിലുമുള്ള പരമ്പര പല ഭാഷയിലും വ്യത്യസ്‍മായ പേരുകളും കഥാപാത്രങ്ങളുമാണ് ഉള്ളതെങ്കിലും എല്ലായിടത്തും പരമ്പരയുടെ റേറ്റിംഗ് കുത്തനെ തന്നെയാണ് (Santhwanam review).
പരമ്പരയില്‍ കാണിക്കുന്ന സാന്ത്വനം വീട്ടിലെ 'ബാലന്‍'-'ദേവി' ദമ്പതികള്‍ മക്കള്‍ പോലും വേണ്ടെന്നുവച്ചാണ്, അനിയന്മാരെ വളര്‍ത്തുന്നത്. പരസ്‍പര സ്‌നേഹത്തിലൂന്നി മുന്നോട്ട് പോകുന്ന അനിയന്മാരില്‍ രണ്ട് പേരുടെ വിവാഹവും ഒന്നിച്ചായിരുന്നു. അവരുടെ വിവാഹ ശേഷമുള്ള രസകരവും മനോഹരവുമായ കഥ കൂടെ പരമ്പരയിലേക്കെത്തിയതോടെ പരമ്പര കൂടുതല്‍ മികവുറ്റതായിമാറി. അവിടെയാണ് 'ശിവന്‍'-'അഞ്‍ജലി' ജോഡികളുടെ ഉദയം. പരസ്‍പരം ഇഷ്‍ടമില്ലാതെ വിവാഹം കഴിച്ച ശിവനും അഞ്‍ജലിയും തമ്മിലുള്ള ചെറിയ അടിപിടിയും വഴക്കുകളും കാണിച്ച് പ്രണയത്തിലേക്ക് വഴുതി വീണതോടെ പരമ്പരയും 'ശിവാഞ്‍ജലിയും' പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറി.
'ശിവാഞ്‍ജലി'ക്കിടിയില്‍ പ്രണയം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും, പ്രണയം 'ശിവന്‍' പ്രകടിപ്പിക്കാറില്ല. അതിനെ എപ്പോഴും 'അഞ്‍ലി' ചോദ്യം ചെയ്യാറുണ്ടെങ്കിലും 'ശിവന്‍' പ്രത്യക്ഷമായി പ്രണയം കൈമാറാറില്ല. അതുകൊണ്ടുതന്നെയാണ് ഇരുവരുടേയും ഇപ്പോഴത്തെ പ്രണയ കൈമാറ്റം പരമ്പരയിലും ആരാധകര്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നതും.
തങ്ങളുടെ വിവാഹം കഴിഞ്ഞ് കാലങ്ങള്‍ക്കുശേഷമാണ് ഫ്രണ്ടിനും ഭാര്യക്കുമൊപ്പം 'ശിവനും' അഞ്‍ജലിയും യാത്ര പോയിരിക്കുന്നത്. അവിടെ നടക്കുന്ന മനോഹരമായ പ്രണയ രംഗങ്ങളെല്ലാംതന്നെ ഇപ്പോള്‍ പരമ്പരയുടെ ആരാധകര്‍ക്കിടിയില്‍ തരംഗമാണ്. കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ മദ്യപിച്ച് 'അഞ്‍ജലി'യോടുള്ള 'ശിവന്റെ' സ്‌നേഹപ്രകടനവും (മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്) മറ്റും സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കൂട്ടുകാരന്‍ മദ്യപിക്കാന്‍ വിളിക്കുമ്പോള്‍ താന്‍ ഇല്ലായെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍, 'അഞ്‍ജലി'യാണ് 'ശിവനോട്', ഫ്രണ്ടിനൊപ്പം ഒരു കമ്പനി കൊടുക്കാന്‍ പറഞ്ഞതും മറ്റും. അതിനുശേഷമായിരുന്നു ശിവന്റെ ചില തുറന്നുപറച്ചിലുകളും 'അഞ്‍ജലി'യോടുള്ള സ്‌നേഹപ്രകടനവും. വീണ്ടു 'ശിവാഞ്‍ജലീയം' വന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഇരുവരുടേയും പ്രണയരംഗങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമാണിപ്പോള്‍.
Read More : ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'പ്യാലി', ശ്രീനിവാസന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
