അച്ഛന്റെയും ചേട്ടന്റെയും മെയ്‌വഴക്കത്തിനൊപ്പം തന്നെയാണ് വിസ്മയയുടെ പ്രകടനമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. മകൻ പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചയാളാണ് വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയുടെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. 

ഇപ്പോഴിതാ വീണ്ടും പുതിയ പരിശീലന വീഡിയോയുമായാണ് താരപുത്രി എത്തിയിരിക്കുന്നത്. ഈ വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെയും ചേട്ടന്റെയും മെയ്‌വഴക്കത്തിനൊപ്പം തന്നെയാണ് വിസ്മയയുടെ പ്രകടനമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

View post on Instagram
View post on Instagram