പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്‍തകത്തില്‍ നിന്നുള്ള ചിത്രവുമായി മോഹൻലാലിന്റെ മകള്‍.

മോഹൻലാലിന്റെ രണ്ടാമത്തെ മകളാണ് വിസ്‍മയ. സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്‍മയയ്‍ക്കും ആരാധകരുണ്ട്. വിസ്‍മയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിസ്‍മയ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഗ്രേയ്‍ൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റിലെ ഒരു ഭാഗം എന്നാണ് വിസ്‍മയ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പിട്ടത്.

സിനിമയിലേക്ക് വരാൻ അല്ല താൻ ഉദ്ദേശിക്കുന്നത് എന്ന് വിസ്‍മയ നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം തായ് ആയോധന കല പരിശീലിക്കുന്ന വീഡിയോ വിസ്‍മയ പുറത്തുവിട്ടിരുന്നു. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ തന്റെ പുസ്‍തകത്തിലെ ഓരോ ഭാഗമാണ് വിസ്‍മയ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എന്ന് നേരത്തെ തന്നെ വിസ്‍മയ വ്യക്തമാക്കിയിരുന്നു. ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്‍തകത്തിന് പേരിട്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചരത്യത്തില്‍ പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് നീണ്ടേക്കും എന്നാണ് വിസ്‍മയ പറയുന്നത്.