മലയാള സിനിമയുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് ജൻമദിനമായിരുന്നു. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ലാലേട്ടന് ആശംസകള്‍ എത്തി. മോഹൻലാലിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിന് മകള്‍ വിസ്‍മയ ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. വേറിട്ട വാക്കുകളിലൂടെയായിരുന്നു വിസ്‍മയയുടെ ആശംസ.

മോഹൻലാലിന്റെയും സുചിത്രയുടെയും തന്റെയും പ്രണവിന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തായിരുന്നു വിസ്‍മയ ആശംസകള്‍ നേര്‍ന്നത്. ഹാപ്പി അറുപതാം ജന്മദിനം അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാളും സ്‍നേഹിക്കുന്നുവെന്നുമാണ് വിസ്‍മയ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ആയോധന കല പരിശീലിക്കുന്ന വീഡിയോ വിസ്‍മയ ഷെയര്‍ ചെയ്‍തപ്പോള്‍ ആരാധകര്‍ അഭിനന്ദനവുമായി രംഗത്ത് എത്തിയിരുന്നു. അച്ഛനെപ്പോലെ തന്നെയാണ് മകളും എന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.