രജനിയുടെ പേട്ട ടെലിവിഷനിലെത്തി രണ്ടാഴ്ച കഴിഞ്ഞായിരുന്നു വിശ്വാസത്തിന്റെ ആദ്യ പ്രദര്‍ശനം. പേട്ടയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 14ന് ആയിരുന്നെങ്കില്‍ അജിത്തിന്റെ പിറന്നാള്‍ കൂടിയായിരുന്ന മെയ് ഒന്നിനായിരുന്നു വിശ്വാസത്തിന്റെ ടെലിവിഷനിലെ ആദ്യ പ്രദര്‍ശനം.

തമിഴകത്ത് ഏറ്റവും സ്വാധീനശേഷിയുള്ള സൂപ്പര്‍താരം ആരെന്ന് അവരില്‍ ഓരോരുത്തരുടെയും വലിയ റിലീസുകള്‍ എത്തുമ്പോള്‍ ചോദ്യമുയരാറുണ്ട്. പ്രത്യേകിച്ച് ഒന്നിലധികം സിനിമകള്‍ ഒരുമിച്ചെത്തുന്ന ഫെസ്റ്റിവല്‍ സീസണുകളില്‍. തമിഴകത്തെ ഏറ്റവും വലിയ സീസണായ പൊങ്കലിന് ഇത്തവണ രണ്ട് പ്രധാന ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തിയത്. രജനി നായകനായ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയും അജിത്ത് കുമാറിന്റെ ശിവ ചിത്രം വിശ്വാസവും. തമിഴ്‌നാടിന് പുറത്ത് പേട്ട കൂടുതല്‍ കളക്ഷന്‍ നേടിയപ്പോള്‍ തമിഴകത്ത് അജിത്തായിരുന്നു പ്രിയതാരം. ഇനിഷ്യലില്‍ അവിടെ പേട്ടയേക്കാള്‍ മുന്നില്‍ വിശ്വാസമായിരുന്നു. അതൊക്കെ ബിഗ് സ്‌ക്രീനിലെ കഥ. ഇപ്പോഴിതാ മിനി സ്‌ക്രീനിലെ കണക്കുകള്‍ പുറത്തുവരുന്നു. അജിത്ത്കുമാറിന്റെ 'വിശ്വാസം' ടെലിവിഷന്‍ പ്രീമിയറില്‍ റെക്കോര്‍ഡ് കാണികളെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

രജനിയുടെ പേട്ട ടെലിവിഷനിലെത്തി രണ്ടാഴ്ച കഴിഞ്ഞായിരുന്നു വിശ്വാസത്തിന്റെ ആദ്യ പ്രദര്‍ശനം. പേട്ടയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 14ന് ആയിരുന്നെങ്കില്‍ അജിത്തിന്റെ പിറന്നാള്‍ കൂടിയായിരുന്ന മെയ് ഒന്നിനായിരുന്നു വിശ്വാസത്തിന്റെ ടെലിവിഷനിലെ ആദ്യ പ്രദര്‍ശനം. റേറ്റിംഗില്‍ മുന്‍പ് വന്‍ മുന്നേറ്റമുണ്ടാക്കിയ തെന്നിന്ത്യന്‍ സിനിമകളെയാകെ പിന്നിലാക്കിയിരിക്കുകയാണ് വിശ്വാസം.

Scroll to load tweet…

ബാര്‍ക്ക് ഇന്ത്യയുടെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്ക് പ്രകാരം 1.81 കോടി ഇംപ്രഷന്‍സാണ് വിശ്വാസത്തിന് ലഭിച്ചത്. മുന്‍പ് റേറ്റിംഗില്‍ മുന്നിലുണ്ടായിരുന്നു പിച്ചൈക്കാരനെയും ബാഹുബലി 2നെയും സര്‍ക്കാരിനെയുമൊക്കെ വിശ്വാസം പിന്നിലാക്കി. കണക്കുകള്‍ ഇങ്ങനെ.

1. വിശ്വാസം- 1.81 കോടി ഇംപ്രഷനുകള്‍

2. പിച്ചൈക്കാരന്‍- 1.76 കോടി

3. ബാഹുബലി 2- 1.70 കോടി

4. സര്‍ക്കാര്‍- 1.69 കോടി