സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു. അജിത്തിന്റെ കരിയറിലെ തന്നെ വൻ ഹിറ്റായ ചിത്രം മാറിയിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്‍തും പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. വിശ്വാസം കന്നഡയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ശിവ രാജ്‍കുമാര്‍. ശിവ രാജ്‍കുമാര്‍ അജിത്തിന്റെ വേഷത്തില്‍ എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ ആവേശവുമായിരിക്കും.

ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്‍ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ് എന്ന് ശിവ രാജ്‍കുമാര്‍ പറയുന്നു. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യപനമുണ്ടാകും. വിശ്വാസത്തില്‍ അജിത്തിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്‍ടപ്പെട്ടിരുന്നു. വൈകാരിക രംഗങ്ങളുള്ള ഒരു കുടുംബകഥയാണ് ചിത്രം പറഞ്ഞത്. കന്നഡ പ്രേക്ഷകരും ചിത്രം തീര്‍ച്ചയായും ആസ്വദിക്കും- ശിവ രാജ്‍കുമാര്‍ പറയുന്നു. വിശ്വാസത്തില്‍ മധുര സ്വദേശിയായ കഥാപാത്രമായിരുന്നു അജിത്ത് അഭിനയിച്ചത്. രണ്ട് ലുക്കിലായിരുന്നു ചിത്രത്തില്‍ അജിത്. നയൻതാരയായിരുന്നു നായിക.