Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ വീട്ടില്‍ സ്ഥലമില്ലേ, ദത്തെടുത്ത് വളര്‍ത്തിക്കോളൂ'; സെലിബ്രിറ്റികളോട് ലക്ഷ്മി മേനോന്‍

മകളെ തെരുവ് നായ ഉപദ്രവിക്കാന്‍ വന്നതിനെ കുറിച്ച് പറഞ്ഞാണ് ലക്ഷ്മി സംസാരിക്കുന്നത്.

vlogger lakshmi menon talks about stray dog issue in kerala
Author
First Published Sep 14, 2022, 6:51 PM IST

സംസ്ഥാനത്തെ തെരുവ് നായ ശല്യം എങ്ങനെ പരിഹരിക്കാം എന്ന ചർച്ചകൾ സജീവമാകുകയാണ്. തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ ഇവയെ സംരക്ഷിക്കണമെന്നും പുനഃരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാ​ഗവും രം​ഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് പറയുന്ന സെലിബ്രിറ്റികള്‍ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അവതാരകൻ മിഥുൻ രമേശിന്റെ ഭാര്യയും വ്ലോ​ഗറുമായ ലക്ഷ്മി മേനോന്‍. 

മകളെ തെരുവ് നായ ഉപദ്രവിക്കാന്‍ വന്നതിനെ കുറിച്ച് പറഞ്ഞാണ് ലക്ഷ്മി സംസാരിക്കുന്നത്. മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ലേ, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ലല്ലോ എന്നും ലക്ഷ്മി പറയുന്നു. 

ലക്ഷ്മി മേനോന്റെ വാക്കുകള്‍

മിഥുന്‍ ചേട്ടന്റെ തറവാട്ട് വീട്ടില്‍ മുമ്പ് നടന്നൊരു സംഭവമാണ്. അടുക്കളയുടെ വാതില്‍ വഴി ഒരു തെരുവ് പട്ടി വന്ന് തന്‍വിയെ കടിക്കാന്‍ ശ്രമിച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ഓടി വന്ന് പേടിപ്പിച്ച് വിട്ടപ്പോഴാണ് അത് തിരിച്ച് പോയത്. അതേപോലെ മരുന്ന് കടയിലൊക്കെ പോവുന്ന സമയത്ത് തെരുവ് പട്ടികള്‍ പിന്നാലെ വന്നിട്ടുണ്ട്. കല്ലെടുത്ത് എറിഞ്ഞോടിച്ചിട്ടുണ്ട്. അതിലെ നടക്കാന്‍ എനിക്ക് നല്ല പേടിയാണ്. ഇപ്പോ എന്റെ അമ്മ താമസിക്കുന്ന സ്ഥലത്ത് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. കാറില്ലാതെ നമുക്ക് അതിലെ നടന്ന് പോകാനാവില്ല. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത്.

മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ലേ, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല.

നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഉപദേശിക്കാനും പഠിപ്പിക്കാനും വരുന്നത്. എന്റെ വീട്ടിലെ പട്ടി ഇതാണ്, ഇതൊരു നാടന്‍ പട്ടിയാണ്. നിങ്ങളുടെ വീട്ടിലെ പട്ടി ഏതാണെന്ന് ആലോചിച്ച് നമുക്ക് അത് പറയാനുള്ള അര്‍ഹത ഉണ്ടോയെന്ന് രണ്ടാമത് ആലോചിച്ച് പറയുക.

'കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്': ഹരീഷ് പേരടി

Follow Us:
Download App:
  • android
  • ios