Asianet News MalayalamAsianet News Malayalam

പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ 'വോയ്‍സ് ഓഫ് സത്യനാഥന്‍'; ഡബ്ബിംഗ് പുരോഗമിക്കുന്നു

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്

voice of sathyanathan dubbing in progress dileep raffi
Author
First Published Nov 20, 2022, 10:24 PM IST

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്‍റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ദിലീപ്- റാഫി കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ തന്നെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീപിനൊപ്പം ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു.

ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാൽ, പ്രിജിൻ ജെ പി എന്നിവരാണ് സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ വർഗീസ്‌, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്,  റോബിൻ അഗസ്റ്റിൻ, പിആർഒ- പി ശിവപ്രസാദ്, സ്റ്റിൽസ് ഷാലു പേയാട്, ഡിസൈൻ ടെൻ പോയിന്റ് എന്നിവരാണ്  ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍; 'ഷെഫീക്കിന്‍റെ സന്തോഷം' ട്രെയ്‍ലര്‍

Follow Us:
Download App:
  • android
  • ios