Asianet News MalayalamAsianet News Malayalam

'വോയ്‍സ് ഓഫ് സത്യനാഥന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

Voice Of Sathyanathan ott release on manorama max and simply south dileep joju george raffi Badushaa Cinemas nsn
Author
First Published Sep 21, 2023, 8:57 AM IST

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് ആയ റാഫി- ദിലീപ്‍ ടീം വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ ചിത്രമായിരുന്നു വോയ്സ് ഓഫ് സത്യനാഥന്‍.  2014 ല്‍ പുറത്തെത്തിയ റിംഗ് മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു ഇത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈ 28 ന് ആയിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം കാണാനാവാത്ത പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള അവസരവുമായി വോയ്‍സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാം. ഇന്ന് മുതലാണ് സ്ട്രീമിംഗ്.

റിലീസ് ദിനത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാമലീല സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയാണ് ദിലീപിന്‍റെ അടുത്ത റിലീസ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

ALSO READ : തൃഷ വിവാഹിതയാവുന്നു? വരന്‍ മലയാള സിനിമയില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios