Asianet News MalayalamAsianet News Malayalam

'കൃത്യമായ നിലപാട് സ്വീകരിക്കുക എന്നതാണ് യഥാർത്ഥ ധീരത'; പാർവതിയെ പിന്തുണച്ച് വി ടി ബൽറാം

പാർവതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ മലയാള സിനിമാ, സാംസ്ക്കാരിക ലോകം തയ്യാറാകേണ്ടതുണ്ടെന്നും വി ടി ബൽറാം കുറിച്ചു.

vt balram support parvathy thiruvothu
Author
Kochi, First Published Oct 13, 2020, 11:09 AM IST

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് വി ടി ബൽറാം എംഎൽഎ.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരതയെന്ന് ബൽറാം പോസ്റ്റിൽ കുറിച്ചു. 

പാർവതി മുന്നോട്ടുവച്ച വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും വി ടി ബൽറാം കുറിച്ചു. വികെ പ്രശാന്തും പാർവതിയെ പിന്തുണച്ച് രം​ഗത്തെത്തി. 

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരത. പാർവതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ മലയാള സിനിമാ, സാംസ്ക്കാരിക ലോകം തയ്യാറാകേണ്ടതുണ്ട്.

വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത്...

Posted by VT Balram on Monday, 12 October 2020

Parvathy Thiruvothu ..

Posted by VK Prasanth on Monday, 12 October 2020
Follow Us:
Download App:
  • android
  • ios