മമ്മൂട്ടിയെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യാൻ വൈശാഖ്.

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുക. നവീൻ ജോണാണ് തിരക്കഥ എഴുതുന്നത്. അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം വൈശാഖ് സംവിധാനം ചെയ്യുക.

Add Asianetnews as a Preferred SourcegooglePreferred

മമ്മൂട്ടിക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് വാര്‍ത്തയുണ്ട്. വൈശാഖ് ആദ്യമായി സംവിധാനം ചെയ്‍ത പോക്കിരിരാജ മമ്മൂട്ടി നായകനായി വൻ ഹിറ്റായി. മധുരരാജ എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍തു. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമായ പുലിമുരുകനും മോഹൻലാലിനെ നായകനാക്കി വൈശാഖ് ആണ് സംവിധാനം ചെയ്‍തത്.