ദി ജംഗിള്‍ ബുക്കാണ് ആദ്യ ചിത്രം. നാലിന് ജംഗിള്‍ ബുക്കും അഞ്ചിന് ഫ്രോസണും സംപ്രേഷണം ചെയ്യും.

ലോകമെമ്പാടും പ്രായഭേദമില്ലാതെ ആരാധകരുള്ള സിനിമകളാണ് വാള്‍ട്ട് ഡിസ്‍നിയുടേത്. ഈ വേനല്‍ക്കാലത്ത് ഡിസ്‍നിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഉത്സവം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ഡിസ്‍നിയുടെ ബാനറില്‍ പല കാലങ്ങളിലായി റിലീസ് ചെയ്യപ്പെട്ട്, പ്രേക്ഷകരുടെ മനസില്‍ ഇന്നും തങ്ങിനില്‍ക്കുന്ന ഒരുപിടി ചിത്രങ്ങളുടെ പ്രദര്‍ശനം ഈ ശനിയാഴ്‍ച (4) മുതലാണ് ആരംഭിക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12നാണ് പ്രദര്‍ശനം.

ALSO READ: എല്ലാത്തിനും ഒരു പരിധിയുണ്ട് സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ

ദി ജംഗിള്‍ ബുക്കാണ് ആദ്യ ചിത്രം. നാലിന് ജംഗിള്‍ ബുക്കും അഞ്ചിന് ഫ്രോസണും സംപ്രേഷണം ചെയ്യും. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്, സിൻഡറെല്ല, ഫൈൻഡിങ് നെമോ, ദി പ്രിൻസെസ്സ് ആൻഡ് ദി ഫ്രോഗ്, ആലീസ് ഇൻ വണ്ടര്‍ലാന്‍ഡ്, ദി ലിറ്റിൽ മെർമെയ്‌ഡ്‌ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുക.