അതേ സമയം തമിഴ് സോഷ്യല്‍ മീഡിയയില്‍ രജനികാന്തിന്‍റെ എഐ ചിത്രങ്ങള്‍ വൈറലാകുകയാണ്. ബീച്ചില്‍ നടക്കുന്ന രീതിയിലാണ് വിവിധ എഐ ചിത്രങ്ങള്‍ വൈറലായത്.

തിരുവനന്തപുരം: ജയിലറിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൌതുകമുണര്‍ത്തുന്ന താരനിരയാണ് അണിനിരക്കുന്നത്. ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിന്‍റേത്.

അതേ സമയം തമിഴ് സോഷ്യല്‍ മീഡിയയില്‍ രജനികാന്തിന്‍റെ എഐ ചിത്രങ്ങള്‍ വൈറലാകുകയാണ്. ബീച്ചില്‍ നടക്കുന്ന രീതിയിലാണ് വിവിധ എഐ ചിത്രങ്ങള്‍ വൈറലായത്. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി ഓടികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ പത്രം അടക്കം ഇത് ഒറിജിനല്‍ എന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നേരിടുന്നുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഗംഭീരം എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. 

അതേ സമയം തലൈവര്‍ 170 എന്ന് പേരിട്ടിരിക്കുന്ന തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് രജനി എത്തുന്നത്. പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. വ്യത്യാസമുള്ള ഹെയര്‍സ്റ്റൈലുമാണ്. 
തിരുവനന്തപുരത്ത് ശംഖുമുഖവും വെള്ളായണി കാര്‍ഷിക കോളെജും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ജയിലറിലെ അനിരുദ്ധിന്‍റെ വര്‍ക്ക് ഏറെ കൈയടി നേടിയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് രജനി- അമിതാഭ് ബച്ചന്‍ കോമ്പോ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

1991 ല്‍ പുറത്തെത്തിയ ഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. മുകുള്‍ എസ് അനന്ദിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. 

'സിനിമയില്‍ അവര്‍ പിടിക്കപ്പെട്ടു, ജീവിതത്തിൽ കുറ്റവാളികൾ സ്വതന്ത്ര്യര്‍ : ഷാരൂഖിനോട് നന്ദിയുണ്ട്'

സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങള്‍; ഈ നടിമാര്‍ വളരെ മോശം ഒരു ട്രെന്‍റാണെന്ന് നടി ഫറാ ഷിബില

​​​​​​​Asianet News Video